കൊച്ചി: നാഷണലിസ്റ്റ് കേരള കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഗാന്ധിജയന്തി ദിനം ആചരിച്ചു. ഗാന്ധിപ്രതിമയിൽ പുഷ്പാർച്ചന നടത്തി. സംസ്ഥാന ചെയർമാൻ കുരുവിള മാത്യൂസ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ജോയി ഇളമക്കരയുടെ ആദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സംസ്ഥാന ജനറൽ സെക്രട്ടറി എം.എൻ. ഗിരി, എൻ.എൻ. ഷാജി, അയൂബ് മേലേടത്ത്, സുധീഷ് നായർ, ഉഷ ജയകുമാർ, എ. ജെ. മാത്യു, മാത്യു കോശി, കെ.ജെ. ടോമി, ഷക്കീല മറ്റപ്പള്ളി, പി.ഏ. റഹിം എന്നിവർ പങ്കെടുത്തു.