
പറവൂർ: പുത്തൻവേലിക്കര മൊമ്മാലിസിൽ നിർമിച്ച അടിയന്തരാവസ്ഥാ തടവുകാർക്കുള്ള സ്മാരകത്തിന്റെ അനാച്ഛാദനം തടവുകാരനായിരുന്ന എം.എസ്. ജയകുമാർ നിർവഹിച്ചു. സ്മാരക ശില്പ രൂപകൽപന ചെയ്ത ആർടിസ്റ്റ് വി.പി. സുനിൽ കുമാറിനെ ടി.എൻ.ജോയ് ഫൗണ്ടേഷൻ സെക്രട്ടറി കെ.എം. ഗഫൂർ ആദരിച്ചു. പി.കെ. സദാനന്ദൻ, പി.വി. വിജയൻ, കെ.കെ. ഗോപി, ഇ.കെ. ഷാം, കെ.സി. വർഗീസ്, അഡ്വ. എം. ബിജുകുമാർ തുടങ്ങിയവർ പങ്കെടുത്തു.