
മൂവാറ്റുപുഴ: കൊവിഡ് ചികിത്സയിലായിരുന്ന വെള്ളൂർകുന്നത്ത് വാടകയ്ക്കു താമസിക്കുന്ന ഇടുക്കി മേരികുളം കിഴക്കേപറമ്പിൽ വീട്ടിൽ ശ്രീധരന്റെ ഭാര്യ അമ്മിണി (80) മരിച്ചു. അസുഖത്തെ തുടർന്ന് മൂവാറ്റുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന അമ്മിണിയുടെ ആന്റിജൻ പരിശോധന പോസിറ്റീവായതിനെ തുടർന്ന് കൊച്ചി മെഡിക്കൽ കോളേജിലേക്ക് മാറ്റിയിരുന്നു. ഇവിടെ ചികിത്സയിലിരിക്കെയാണ് മരണം. മക്കൾ: ബിനു, ബിന്ദു. മരുമക്കൾ: നോഹ, സജീവൻ.