
സ്വന്തം ലേഖിക
കൊച്ചി: കൊച്ചി മെട്രോ ടിക്കറ്റിനായി ഇനി ക്യൂ നിൽക്കണ്ട. ക്യു.ആർ കോഡ് മാത്രം മതി. യാത്ര എളുപ്പമാക്കുക ലക്ഷ്യമിട്ടാണ് കൊച്ചി മെട്രോ പുതിയ സംവിധാനം അവതരിപ്പിച്ചിരിക്കുന്നത്.കൊച്ചി വൺ ആപ്പ് ഉപയോഗിച്ചു ഡൗൺ ലോഡ് ചെയ്യുന്ന ടിക്കറ്റ് ഓട്ടോമാറ്റിക് ഫെയർ കലക്ഷൻ ഗേറ്റിൽ (എ.എഫ്.സി) സ്‌കാൻ ചെയ്തു പ്ലാറ്റ്‌ഫോമിൽ പ്രവേശിച്ചു യാത്ര ചെയ്യാം.
ക്യു.ആർ ടിക്കറ്റിലേക്ക് 10 ചുവടുകൾ
* ആൻഡ്രോയിഡ്/ഐ.എസ്.ഒ മൊബൈലിൽ കൊച്ചി വൺ അപ്ലിക്കേഷൻ തുറക്കുക
* കൊച്ചി മെട്രൊ ടാബ് സ്വിച്ച് ചെയ്യുക
* പുറപ്പെടുന്ന സ്റ്റേഷനും എത്തേണ്ട സ്റ്റേഷനും തെരഞ്ഞെടുക്കുക
* ബുക്ക് നൗ ബട്ടൺ ക്ലിക്ക് ചെയ്യുക
* ടിക്കറ്റ് വിവരങ്ങളും നിരക്കും പരിശോധിച്ച് ഉറപ്പാക്കിയ പേ ബട്ടൺ അമർത്തുക
* ആറ് അക്ക എം.പിൻ (മൊബൈൽ ബാങ്കിംഗ് പേഴ്‌സണൽ ഐഡൻറിഫിക്കേഷൻ നമ്പർ) രേഖപ്പെടുത്തുക
* ആക്‌സിസ് ബാങ്ക് പേയ്‌മെന്റ് പേജിൽ നിങ്ങൾ ഉപയോഗിക്കുന്ന ഡെബിറ്റ് /ക്രെഡിറ്റ് കാർഡിന്റെ വിശദാംശങ്ങളും തുടർന്ന് ഒ.ടി.പി നമ്പരും രേഖപ്പെടുത്തുക
* മൊബൈൽ സ്‌ക്രീനിൽ ക്യു.ആർ ടിക്കറ്റ് ലഭ്യമാകും
* മുകളിൽ വലതു ഭാഗത്തെ ഡോട്ടുകൾ ക്ലിക്ക് ചെയ്താൽ ടിക്കറ്റ് ആവശ്യമുള്ളപ്പോൾ കാണാം
* എ.എഫ്.സി ഗേറ്റുകളിൽ സ്‌കാൻ ചെയ്ത് പ്ലാറ്റ്‌ഫോമിലേക്കും തുടർന്ന് മെട്രൊ ട്രെയിനിലേക്കും
കൊവിഡ് കാലത്ത് ടിക്കറ്റ് കൗണ്ടറിൽ കാത്തു നിൽക്കുന്നതും പണമിടപാടു നടത്തുന്നതും ഒഴിവാക്കി യാത്ര സുരക്ഷിതമാക്കാൻ ലക്ഷ്യമിട്ടാണു പുതിയ സംവിധാനം
അൽകേഷ് കുമാർ ശർമ്മ
എം.ഡി
കെ.എം.ആർ.എൽ