
മരട്: കൊവിഡ് പ്രതിരോധം നയിക്കുന്ന മരട് മുനിസിപ്പാലിറ്റിയിലെ ആശാപ്രവർത്തകരെ സി.ഐ.ടി.യു മരട് മുനിസിപ്പൽ കമ്മിറ്റി ആദരിച്ചു. നഗരസഭ പ്രതിപക്ഷനേതാവ് കെ.എ.ദേവസി അദ്ധ്യക്ഷത വഹിച്ചു. എം സ്വരാജ് എം.എൽ.എ.ചടങ്ങ് ഉദ്ഘാടനം ചെയ്തു. ഉദയൻ ,ദീപ ,സി.ആർ.ഷാനവാസ്, ശാലിനി അനിൽരാജ് എന്നിവർ സംസാരിച്ചു.