ajin

തൃപ്പൂണിത്തുറ: ബൈക്ക് യാത്രക്കാരനായ യുവാവ് ടാങ്കർ ലോറികൾക്കിടയിൽപ്പെട്ട് മരിച്ചു. കൊച്ചിൻ യൂണിവേഴ്സിറ്റിക്കു സമീപം മേടയിൽ പുത്തൻവീട്ടിൽ അബ്ദുൾ നാസറിന്റെ മകൻ അജിൻ.എസ്.നാസറാണ് (26) മരണമടഞ്ഞത്. ഇന്നലെ രാവിലെ ഏഴരയോടെ ഇരുമ്പനം എച്ച്.പി.സി.എൽന് സമീപമായിരുന്നു അപകടം. കൊച്ചിൻ റിഫൈനറിയിലെ കരാർ തൊഴിലാളിയാണ് അജിൻ. അമ്മ: സൈറബാനു. സഹോദരൻ: അരുൺ എസ്.നാസർ. കബറടക്കം ഇന്ന് രാവിലെ 10ന് തൃക്കാക്കര കബർസ്ഥാനിൽ.