കൊച്ചി: പാലാരിവട്ടം പാലം പൊളിക്കൽ നടക്കുന്നതിനാൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി ഡെപ്യൂട്ടി കമ്മിഷണർ ജി. പൂങ്കൂഴലി അറിയിച്ചു.

 എറണാകുളത്ത് നിന്ന് കാക്കനാട്ടേയ്ക്ക് പോകുന്ന വാഹനങ്ങൾ സിവിൽ ലൈൻ റോഡ് വഴി പാലാരിവട്ടം ബൈപ്പാസ് ജംഗ്ഷനിലെത്തി ഇടത്തോട്ട് തിരിഞ്ഞ് കുക്കറി റെസ്‌റ്റോറന്റിന് സമീപത്ത് നിന്ന് യുടേണെടുത്ത് ആലിൻചുവട് വഴി കാക്കനാട്ടേക്ക് പോകണം. ഇതിന് പകരം പാലാരിവട്ടംഇടപ്പള്ളി റോഡ് വഴിയും പോകാം. ഇടപ്പള്ളി ജംഗ്ഷനിലെത്തി വലത്തോട്ട് തിരിഞ്ഞ് എൻ.എച്ച് 66 വഴി സിവിൽ ലൈൻ റോഡിൽ എത്തും.

 കാക്കനാട്ട് നിന്ന് എറണാകുളത്തേക്ക് പോകുന്ന വാഹനങ്ങൾ സിവിൽലൈൻ റോഡ് വഴി ആലിൻചുവട്ടിൽ നിന്ന് പാലാരിവട്ടം ബൈപ്പാസ് ജംഗ്ഷനിലെത്തി ഇടത്തോട്ട് തിരിഞ്ഞ് കലൂർ ടയേഴ്‌സിന് സമീപത്ത് വച്ച് യുടേണെടുത്ത് എറണാകുളത്തേക്ക് പോകണം. സീപോർട്ട് എയർപോർട്ട് റോഡ് വഴിയും പോകാം. ഈച്ചമുക്കിൽനിന്ന് തുതിയൂർ റോഡ് വഴി വെണ്ണലയിൽ എത്തി അവിടെ നിന്ന് പുതിയ റോഡ് വഴി എൻ.എച്ച് 66ൽ എത്തണം. ഇവിടെനിന്ന് ചക്കരപ്പറമ്പെത്തി തമ്മനം- പുല്ലേപ്പടി റോഡ് വഴി കതൃക്കടവ് എത്താം.