കൊച്ചി: രാഹുൽ ഗാന്ധിയുടെയും പ്രിയങ്കാ ഗാന്ധിയുടെയും ഹത്രസ് യാത്രക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് എറണാകുളത്ത് എം.പിമാരായ ബെന്നി ബഹ്‌നാനും ഹൈബി ഈഡനും ഡി.സി.സി പ്രസിഡന്റ് ടി.ജെ.വിനോദ് എം.എൽ.എ യും ഗാന്ധിപ്രതിമക്ക് മുന്നിൽ സത്യഗ്രഹസമരം നടത്തി.കെ.പി.സി.സി വൈസ് പ്രസിഡന്റ് കെ.പി.ധനപാലൻ, എം.ആർ.അഭിലാഷ്, വി.കെ.മിനിമോൾ തുടങ്ങിയവർ പ്രസംഗിച്ചു.