
കാലടി: കാഞ്ഞൂർ ഗ്രാമീണ വായനശാല പുതിയ കെട്ടിടത്തിലേക്ക് മാറ്റി സ്ഥാപിച്ചു.1951 ൽ സ്ഥാപിതമായ കാഞ്ഞൂർ ഗ്രാമീണ വായനശാല പൊതുജനങ്ങൾക്ക് കൂടുതൽ സൗകര്യപ്രദമാക്കുന്നതിന് വേണ്ടി കാഞ്ഞൂർ എസ്.എൻ.ഡി.പി.ബിൽഡിംഗിന്റെ മുകൾ നിലയിലേക്കാണ് മാറ്റി സ്ഥാപിച്ചത്. യുവ തിരക്കഥാകൃത്ത് മൂലനഗരം പൊന്നൻ ഉദ്ഘാടനം ചെയ്തു.എം.കെ.രാമചന്ദ്രൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ എം.കെ.ലെനിൻ,ശ്യാമള ടീച്ചർ,ആശ ബാബു.പി.തമ്പാൻ, എം.പി.സേതുമാധവൻ, ഇ.എ.മാധവൻ, അജി വർഗീസ് എന്നിവർ പങ്കെടുത്തു.