
അങ്കമാലി: നിയോജക മണ്ഡലത്തിലെ ഗ്രന്ഥശാലകളിൽ ഓൺലൈൻ പഠനം മെച്ചപ്പെടുത്താൻ ടിവികൾ വിതരണം ചെയ്തു. അങ്കമാലി നിയോജക മണ്ഡലത്തിലെ 20 ഗ്രന്ഥശാലകൾക്കാണ് ടെലിവിഷൻ വിതരണം ചെയ്തത്.അങ്കമാലി സി.എസ്.എ. ഹാളിൽ നടന്ന താലൂക്ക്തല വിതരണോദ്ഘാടനം റോജി എം.ജോൺ എം.എൽ.എ നിർവഹിച്ചു.ചടങ്ങിൽ നഗരസഭ ചെയർപെഴ്സൺ എം.എ.ഗ്രേസി അദ്ധ്യക്ഷത വഹിച്ചു.കെ.എസ്.എഫ്.ഇ സീനിയർ മാനേജർ കെ.ജി. പ്രസാദ് മുഖ്യാതിഥിയായി. സി .എസ്.എ പ്രസിഡന്റ് സി.കെ.ഈപ്പൻ, താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി.കെ. ഷാജി ,ജില്ലാ കൗൺസിൽ അംഗം കെ.കെ.സുരേഷ്, മഹിള ഗ്രാമീണ വായനശാല സെക്രട്ടറി എ.എസ്.ഹരിദാസ്, ജി മെമ്മോറിയൽ വായനശാല വൈസ് പ്രസിഡന്റ് സുനിൽ ഗോകുലം സി.എസ്.എ ലൈബ്രറി സെക്രട്ടറി ടി.വി. റാഫേൽ ,എന്നിവർ പങ്കെടുത്തു. റോജി.എം.ജോൺ എം.എൽ.എയുടെയും കെ .എസ് .എഫ് .ഇ.യുടെയും ഫണ്ട് ഉപയോഗിച്ചാണ് ടിവികൾ വാങ്ങിയത്.