
കാലടി: അയ്യമ്പുഴ ഗിഫ്റ്റ്സിറ്റി പ്രദേശം ബി.ജെ.പി ജില്ലാ പ്രസിഡന്റ് എസ്. ജയകൃഷ്ണൻ ഉൾപ്പടെയുള്ള പ്രതിനിധി സംഘം സന്ദർശിച്ചു. പ്രദേശവാസികളുമായും കൊല്ലക്കോട്ട് ഇടവക വികാരി ഫാ.ബിജോയ് പാലാട്ടി സമരസമതി നേതാക്കൾ തുടങ്ങിയവരുമായും ചർച്ചനടത്തി . പ്രസിഡന്റ് എൻ.മനോജ്, ജില്ലാ ജനറൽ സെക്രട്ടറി എം.എ ബ്രഹ്മരാജ്, ജില്ലാസെക്രട്ടറി വി.കെ ഭസിത് കുമാർ, ബിജു പുരുഷോത്തമൻ, ഇ.എൻ അനിൽ, കെ.ടി ഷാജി, സലീഷ് ചെമ്മണ്ടൂർ, എം.കെ ജനകൻ, അജേഷ് പാറയ്ക്ക, തങ്കച്ചൻ വർഗീസ്,അയ്യമ്പുഴ പഞ്ചായത്ത് പ്രസിഡന്റ് ജയൻ ചുള്ളി, എന്നിവർ പങ്കെടുത്തു.