അങ്കമാലി: അങ്കമാലി ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള കറുകുറ്റി, മൂക്കന്നൂർ, തുറവൂർ, മഞ്ഞപ്ര, അയ്യംമ്പുഴ, മലയാറ്റൂർ, കാലടി, കാഞ്ഞൂർ പഞ്ചായത്തുകളിലും നഗരസഭാപ്രദേശത്തും പ്രവർത്തിക്കുന്ന 202 അംഗനവാടികളിൽ സംയോജിത ശിശു വികസന പദ്ധതി ആരംഭിച്ചതിന്റെ 45ാം വാർഷിക ദിനം ആഘോഷിച്ചു.ജനപ്രതിനിധികളുടെയും വെൽഫെയർ കമ്മിറ്റി അംഗങ്ങളുടെയും വർക്കർമാരുടെയും നേതൃത്വത്തിൽ അംഗനവാടികളിൽ ദീപം തെളിച്ചു.മൂക്കന്നൂർ മൂലേപ്പാറ അംഗനവാടിയിൽ നടന്ന ചടങ്ങ് ബ്ലോക്ക് പഞ്ചായത്ത് അംഗം ടി. എം. വർഗീസ് ദീപം തെളിയിച്ച് ഉദ്ഘാടനം ചെയ്തു.