
കൊച്ചി: കൊച്ചി നഗരത്തിൽ ഓൺലൈൻ ഓട്ടോ സർവീസ് ഉടനെയെത്തും. 1000 ഓട്ടോകളാണ് രംഗത്തിറങ്ങുക.
ആപ്പിന്റെ പേര് 'ഔസ'.
ലോഗോ പ്രകാശനം നാളെ രാവിലെ പത്തിന് ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രൻ എറണാകുളം ഗസ്റ്റ് ഹൗസിൽ നിർവഹിക്കും.
• എറണാകുളം ഓട്ടോറിക്ഷാ ഡ്രൈവേഴ്‌സ് കോ ഓപ്പറേറ്റീവ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിലാണ് പദ്ധതി
•നഗരത്തിലെ 60 സ്റ്റാൻഡുകളിലെ ഡ്രൈവർമാർക്കുള്ള പരിശീലനം കഴിഞ്ഞു.
• ആലുവ മുതൽ പേട്ട വരെയാണ് സർവീസ്.
• ഊബർ, ഓല മാതൃകയിൽ ആപ്പ് വഴി ബുക്ക് ചെയ്യാം.ട
• 3,500 ഓട്ടോകളാണ് സൊസൈറ്റിയുടെ നിയന്ത്രണത്തിലുള്ളത്.
• അടുത്ത ഘട്ടത്തിൽ ഈ സംവിധാനത്തെ മെട്രോ, ബസ് സർവീസുകളുമായി ബന്ധിപ്പിക്കാനാകും.
• ക്യു ആർ കോഡ് പേയ്‌മെന്റ് സംവിധാനവും ഒരുക്കും.
ഓട്ടോക്കൂലി തർക്കമുണ്ടാവില്ല
ഓട്ടോ ഡ്രൈവർമാരുമായുള്ള തർക്കം ഒഴിവാകും. ഡ്രൈവർമാരുടെ വരുമാനം മെച്ചപ്പെടും. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് സുരക്ഷിതാമായി ഓട്ടോകൾ സർവീസ് നടത്തും.
എം.ബി. സ്യമന്തഭദ്രൻ
കൺവീനർ
എറണാകുളം ഓട്ടോറിക്ഷാ ഡ്രൈവേഴ്‌സ് കോ ഓപ്പറേറ്റീവ് സൊസൈറ്റി