 
ആലുവ: കീഴ്മാട് ഗ്രാമപഞ്ചായത്ത് പത്താം വാർഡിൽ പഞ്ചായത്ത് ഓഫീസ് മുതൽ ആരോഗ്യ കേന്ദ്രം വരെ ബി.ജെ.പി സ്വച്ഛ് ഭാരതിന്റെ ഭാഗമായി റോഡ് ശുചീകരിച്ചു. കർഷക മോർച്ച മണ്ഡലം പ്രസിഡന്റ് കെ.ആർ. രജി ഉദ്ഘാടനം ചെയ്തു. ബൂത്ത് കൺവീനർ ലിജേഷ് വിജയൻ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് ജനറൽ സെക്രട്ടറി എ.എസ്. സലിമോൻ, യുവമോർച്ച ജനറൽ സെക്രട്ടറി എ.ആർ. ഹരിലാൽ, ബൂത്ത് ജോയിന്റ് കൺവീനർ ടി.വി. ഷൈജു, എ.കെ. രമേഷ്, കെ.എ. പ്രഭാകരൻ തുടങ്ങിയവർ നേതൃത്വം നൽകി.