ആലുവ: ഹാത്രസിൽ പീഡനത്തിനിരയായി കൊല്ലപ്പെട്ട പെൺകുട്ടിയുടെ കുടുംബത്തിന് നീതി ഉറപ്പാക്കണമെന്നാവശ്യപ്പെട്ട രാഹുൽ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കും എതിരെ നടന്ന യു.പി പൊലീസിന്റെ അതിക്രമത്തിനെതിരെ കെ.പി.സി.സി ഭാരവാഹികളായ കെ.പി. ധനപാലൻ, ബി. എ. അബ്ദുൽ മുത്തലിബ്, ജെബി മേത്തർ, അൻവർ സാദത്ത് എം.എൽ.എ, യു.ഡി.എഫ് ജില്ലാ ചെയർമാൻ എം.ഒ. ജോൺ എന്നിവർ ഇന്ന് രാവിലെ 10 മുതൽ 12 വരെ ആലുവ പമ്പ് കവലയിൽ സത്യാഗ്രഹം അനുഷ്ടിക്കും. ബെന്നി ബഹനാൻ എം.പി ഉദ്ഘാടനം ചെയ്യും.