
തൃക്കാക്കര : കൊവിഡ് സമ്പർക്ക വ്യാപനത്തിന് കൂച്ചുവിലങ്ങിടാൻ പൊലീസും ജില്ലാഭരണകൂടവും കളത്തിലിറങ്ങിയപ്പോൾ ജില്ലയിൽ നിന്നും ഖജനാവിൽ എത്തിയത് 32,200 രൂപ. മൂന്ന് ദിവസത്തെ മാത്രം കണക്കാണിത്. അതേസമയം പ്രോട്ടോകോൾ ലംഘനത്തിന് എടുത്ത കേസുകളുടെ എണ്ണവും കൂടി. 116 കേസ്. ഇതിൽ 44 കേസുകൾ മാക്‌സ് ധരിക്കാത്തതിന് എടുത്തവയാണ്. മാർഗനിർദേശങ്ങൾ പാലിക്കാത്ത ഒരു കടയ്ക്ക് എതിരെയും കേസ് എടുത്തിട്ടുണ്ട്. ജില്ലയിൽ കൊവിഡ് കേസുകൾ വർദ്ധിച്ച് വരുന്ന സാഹചര്യത്തിലാണ് നടപടി കർശനമാക്കിയത്. രണ്ട് ഫ്‌ലൈയിംഗ് സ്‌ക്വാഡുകളാണ് പരിശോധന നടത്തുന്നത്. കണയന്നൂർ താലൂക്ക് തഹസിൽദാർ ബീന പി. ആനന്ദ്, തഹസിൽദാർ (എൽ.ആർ) റാണി .പി . എൽദോ എന്നിവർക്കാർക്കാണ് ചുമതല. ഡെപ്യൂട്ടി തഹസിൽദാർ, എസ്‌ഐ, ഒരു ക്ലർക്ക് എന്നിവരാണ് ഓരോ സംഘത്തിലുമുള്ളത്.
ജില്ലയിൽ വരും ദിവസങ്ങളിലും കർശന പരിശോധനയുണ്ടായിരിക്കും
എസ്.സുഹാസ്
ജില്ലാകളക്ടർ