പെരുമ്പാവൂർ: അദ്ധ്യാപകർ കാലഘട്ടത്തിന്റെ കണ്ണാടികളാണന്നും അവരിലൂടെയാണ് പുതുതലമുറ ലോകത്തെ അറിയുന്നതെന്നും റിട്ട.ജസ്റ്റീസ് സി.കെ.അബ്ദുൽ റഹീം പറഞ്ഞു. തണ്ടേക്കാട് ജമാഅത്ത് എച്ച്.എസ്.എസിൽ നടന്ന അഭിഭാഷക സംഘടനായ ജസ്റ്റീഷ്യയുടെ പുരസ്കാര വിതരണം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. വിദ്യാർത്ഥി തന്റെ ഒപ്പമുള്ളവരെ മനസിലാക്കുകയും ദുർബലരാവരെ ഏറ്റെടുക്കുകയും ചെയ്യുമ്പോഴാണ് വിദ്യ എന്നതിന്റെ പൂർണത കൈവരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അദ്ധ്യാപക പുരസ്കാര ജേതാക്കളായ കെ.എ.നൗഷാദ് (തണ്ടേക്കാട് ജമാഅത്ത് എച്ച് എസ്.എസ്), അംബിക (ഗവ:ബോയ്‌സ് എച്ച്. എസ്.എസ്), പി.കെ.സിന്ധു (ഒക്കൽ എസ്.എൻ.എച്ച്.എസ്), ഡോ.പൂർണിമ (ഐരാപുരം എസ്.എസ്.വി.കോളേജ്)എന്നിവർ പുരസ്കാരങ്ങൾ ഏറ്റുവാങ്ങി.
ജസ്റ്റീഷ്യസംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ: സി.കെ.സെയ്തുമുഹമ്മദാലി അദ്ധ്യക്ഷനായി.സ്കൂൾ മാനേജർ പി. എ.മുഖ്താർ, ഡോക്ടർ കുഞ്ഞുമുഹമ്മദ് പുലവത്ത്, മുട്ടം അബ്ദുള്ള, പ്രിൻസിപ്പൽ നിസാമോൾ ടീച്ചർ, ഹെഡ്മാസ്റ്റർ വി.പി.അബൂബക്കർ ,മുഹമ്മദ് റാഫി എം.ഐ ,കെ.എ നൗഷാദ് സംസാരിച്ചു. എസ്.എസ്.എൽ.സി, പ്ലസ് ടു എ പ്ലസ് വിജയികളെ ചടങ്ങിൽ ആദരിച്ചു.