death
ജിസ്‌മോൻ

നെടുമ്പാശേരി: നിരവധി കഞ്ചാവ്, മോഷണം കേസുകളിലെ പ്രതി അങ്കമാലി തുറവൂർ തെക്കിനേത്ത് ജിസ്‌മോൻ (36) കുത്തേറ്റ് മരിച്ചു.

നെടുമ്പാശേരി പഞ്ചായത്തിൽ വാപ്പാലശ്ശേരി കയ്യാലപ്പടിയിൽ ഇന്നലെ രാവിലെ പത്ത് മണിയോടെയാണ് സംഭവം. കഞ്ചാവ് വിൽപ്പനയുമായി ബന്ധപ്പെട്ട് ഉണ്ടായ തർക്കമാണ് കൊലപാതകത്തിന് കാരണമെന്നാണ് സൂചന. ജില്ലയിലെ വിവിധ സ്റ്റേഷനുകളിലായി നിരവധി കഞ്ചാവ്, മോഷണം കേസുകളിൽ പ്രതിയായിരുന്നു ജിസ്മോനെന്ന് പൊലീസ് വ്യക്തമാക്കി.

കളമശേരി മെഡിക്കൽ കോളേജിൽ കൊവിഡ് ടെസ്റ്റിനും പോസ്റ്റ്മാർട്ടത്തിനും ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.

കൊലപാതകത്തിൽ നാല് പേർ ഉണ്ടെന്നാണ് സൂചന. ഇവരെ കുറിച്ച് വ്യക്തമായ സൂചനകൾ ലഭിച്ചിട്ടുണ്ടന്നും ഉടൻ പിടിയിലാകുമെന്നും നെടുമ്പാശേരി സി.ഐ പി.എം. ബൈജു അറിയിച്ചു. പ്രതികളുമായി മരിച്ച ജോസ് മോന് മുൻവൈരാഗ്യമുണ്ടെന്നാണ് വിവരം.

ഭാര്യ: ചെല്ലാനം കണ്ണിപുറത്ത് നിഷ. മക്കൾ: ഷീമോൻ, ഷിമോൾ, സാനിയ.