നെടുമ്പാശേരി: എസ്.എൻ.ഡി.പി യോഗം കുറുമശേരി ശാഖയുടെ കീഴിൽ പ്രവർത്തിക്കുന്ന യാനം ലൈബ്രറി ബാലവേദി കുട്ടികൾക്കായി 'കൊറോണ ബ്രേക്ക് ദി ചെയിൻ' ക്യാമ്പയിന്റെ ഭാഗമായി നടത്തിയ ചിത്രരചനാമത്സരം സംഘടിപ്പിച്ചു. യു.പി വിഭാഗത്തിൽ ശ്രേയ സാജു, ദേവിക ജയൻ, അശ്വിൻ രാജ് എന്നിവരും എച്ച്.എസ് വിഭാഗത്തിൽ അനീന രാജേഷ്, ഗൗരി സജീവ്, പാർവതി സജീവ് എന്നിവരും വിജയികളായി. മത്സര വിജയികൾക്ക് പ്രസിഡന്റ് പി.എൻ. രാധാകൃഷ്ണൻ സമ്മാനങ്ങൾ വിതരണം ചെയ്തു. സെക്രട്ടറി എ.എസ്. ശരത്, സി.കെ. അശോകൻ, കവിതസുബ്രമണ്യൻ, പി.വി. സാജു, ആർ. രാഹുൽ എന്നിവർ സംസാരിച്ചു.