taar
ആലുവ സബ് ജയിൽ റോഡിൽ ഇൻസ്റ്റന്റ് മിശ്രിതം ഉപയോഗിച്ച് കുഴി അടയ്ക്കുന്നു

ആലുവ: പുകയും കരിയുമില്ലാതെ പത്ത് മിനിറ്റിനകം കുഴിയടക്കാവുന്ന റെഡിമെയ്ഡ് ടാർ മിശ്രിതം പൊതുമരാമത്ത് അധികാരികൾക്കും കരാറുകാർക്ക് നാട്ടുകാർക്കും ഒരുപോലെ പ്രിയമാകുന്നു. വേഗത്തിൽ അറ്റകുറ്റപ്പണി തീർക്കാമെന്നതും ഉയർന്ന നിലവാരവുമാണ് കരാറുകാരെ പുതിയ സാങ്കേതികവിദ്യ കൂടുതലും ആകർഷകമാക്കുന്നത്.

25 കിലോയുടെ പാക്കറ്റുകളിൽ ഇൻസ്റ്റൻറ് റോഡ് റിപ്പയർ എന്ന പേരിലാണ് വിപണിയിൽ ലഭിക്കുന്നത്. ഏകദേശം 250 രൂപയാണ് ചെലവ്. കവർ പൊട്ടിച്ച് റോഡിലെ കുഴിയിൽ ഇട്ട് നിരത്തുകയാണ് ചെയ്യുന്നത്. ആവശ്യാനുസരണം ഇടിച്ചു പരത്തും. പരമ്പരാഗത രീതിയിൽ അറ്റകുറ്റപണിക്ക് വൻ സാമ്പത്തിക ചെലവാണ് ഉണ്ടാകുന്നത്. മാത്രമല്ല, പുകയും പൊടിയും വേറെ. കൂടാതെ സമയലഭാവും.

വലിയ തോതിൽ ആഴമുണ്ടെങ്കിൽ മാത്രമേ ടാർ മിശ്രിതം കൂടാതെ മെറ്റലുകൾ വേണ്ടിവരുന്നത്.