മൂവാറ്റുപുഴ: മൂവാറ്റുപുഴ നഗരസഭ വയോമിത്രം പദ്ധതിയുടെ നേതൃത്വത്തിൽ വയോജനങ്ങൾക്കായി ഒക്ടോബർ 11 വരെ ഓൺലൈൻ കലാ മത്സരങ്ങൾ സംഘടിപ്പിക്കുന്നു.
എട്ട് ഇനങ്ങളിലാണ് മത്സരങ്ങൾ.
• ഗാനാലാപനം- ഇഷ്ടമുള്ള പാട്ടുകൾ പാടി അയച്ചു തരുക.
• ചിത്രരചന- വിഷയം :ഓർമ്മയിലെ കുട്ടിക്കാലം
• കവിതാരചന- വിഷയം :കൊവിഡ് കാലം
• ഓർമ്മകളിൽ നിന്ന് - വിഷയം: നിങ്ങളുടെ സന്തോഷകരമായ ജീവിതാനുഭവങ്ങൾ എന്തും പങ്കുവയ്ക്കാം.അഞ്ച് മിനിറ്റിൽ കൂടാതെയുള്ള ഒരു വീഡിയോ അയയ്ക്കണം.
• സെൽഫി വിത്ത് മക്കൾസ്- മക്കളോടൊപ്പമോ പേരകുട്ടികളോടൊപ്പമോ ഉള്ള സെൽഫി
• കരകൗശല വസ്തുക്കൾ ഉണ്ടാക്കുക- അറിയാവുന്ന കരകൗശലവസ്തുക്കൾ ഉണ്ടാക്കി ഫോട്ടോ അയക്കണം.
• അഭിനയ മത്സരം- ഇഷ്ടമുള്ള സിനിമ ഡയലോഗുകൾ അഭിനയിച്ചു അയക്കണം.
• പ്രച്ഛന്ന വേഷം- ഇഷ്ടമുള്ള വേഷം ധരിച്ചു അടിക്കുറിപ്പെഴുതി അയക്കണം.
സൃഷ്ടികൾ 9072390789 ഫോൺ നമ്പറിൽ വാട്സ്ആപ്പ് അയക്കുക. വിവരങ്ങൾക്ക് : 9072380117