
കൊച്ചി: ജില്ലയിൽ ഇന്നലെ 952 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 819 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗം. 10 പേർ അന്യസംസ്ഥാനങ്ങളിൽ നിന്ന് എത്തിയവരാണ്. 109 പേർ ഉറവിടമറിയാത്തവരാണ്. ഇന്നലെ 404 പേർ രോഗമുക്തി നേടി. 1762 പേരെക്കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 1320 പേരെ ഒഴിവാക്കി.
നിരീക്ഷണത്തിലുള്ളവർ: 26, 653
വീടുകളിൽ: 24,814
കൊവിഡ് കെയർ സെന്റർ: 153
ഹോട്ടലുകൾ: 1686
കൊവിഡ് രോഗികൾ: 10,489
ലഭിക്കാനുള്ള പരിശോധനാഫലം: 1257
14 ആരോഗ്യ പ്രവർത്തകർക്ക് രോഗം