tree

ആലുവ: കീഴ്മാട് പഞ്ചായത്ത് ഓഫീസിന്റെ സമീപത്ത് നിൽക്കുന്ന ദ്രവിച്ചമരം ജനങ്ങൾക്ക് ഭീഷണിയാകുന്നു. ദിവസേനെ നിരവധിപ്പേരാണ് ഇതുവഴി കടന്നുപോകുന്നത്. മരം മുറിച്ച് മാറ്റണമെന്ന ആവശ്യം ഉയർന്നിട്ടുംപഞ്ചായത്തിന്റെ നടപടി വൈകുകയാണ്. അതേസമയം മരം മുറിക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി പഞ്ചായത്ത് ജനറൽ സെക്രട്ടറി എ.എസ്. സലിമോൻ കീഴ്മാട് ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് പരാതി നൽകി.