ആലുവ: യു.പിയിൽ ബലാത്സംഗത്തിനിരയായി കൊലചെയ്യപ്പെട്ട പെൺകുട്ടിയുടെ കുടുംബത്തിന് നീതി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് എൻ.വൈ.സി പ്രവർത്തകർ സ്വവസതിയിൽ കണ്ണുകൾ കറുത്ത തുണികൊണ്ട് കെട്ടിയും ദീപം തെളിച്ചും പ്രതിഷേധിച്ചു. നൊച്ചിമയിൽ ദേശീയ ജനറൽ സെക്രട്ടറി അഫ്‌സൽ കുഞ്ഞുമോൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് ഷെനിൻ മന്ദിരാട് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് സമദ് താമരക്കുളം, ട്രഷറർ ഷാജിർ ആലത്തീയൂർ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.