പറവൂർ: ആലുവ യു.സി കോളേജ് 1987- 90 ലെ ഗണിത ശാസ്ത്രം ബിരുദ വിദ്യാർത്ഥി കൂട്ടായ്മയുടെ നേതൃത്വത്തിൽ പെരുമ്പടന്ന ശാന്തിതീരം ഓർഫനേജിൽ നടന്ന ശീതകാല പച്ചക്കറി കൃഷിയുടെ നടീൽ ഉദ്ഘാടനം നഗരസഭ ചെയർമാൻ പ്രദീപ് തോപ്പിൽ നിർവഹിച്ചു.എം.ബി. ചന്ദ്രബോസ് അധ്യക്ഷത വഹിച്ചു. സിസ്റ്റർ ഡോ. റോസ് ജോസ്, കെ.കെ. ഉണ്ണി, കെ.സി. ദേവദാസ്, ടി.കെ. വിനോദ് എന്നിവർ പങ്കെടുത്തു. അന്തേവാസികൾക്ക് വസ്ത്രങ്ങൾ വിതരണം ചെയ്തു.