ആലുവ: കുട്ടമശ്ശേരി ഡോ. അംബേദ്കർ സ്മാരക ലൈബ്രറിയുടെയും, രശ്മി ബാലവേദിയുടെയും ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഗാന്ധി സാഹിത്യോത്സവം കീഴ്മാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എ. രമേശ് ഉദ്ഘാടനം ചെയ്തു. സാഹിത്യ മത്സര വിജയികൾക്ക് ലൈബ്രറി പ്രസിഡന്റ് എൻ.ഐ. രവീന്ദ്രൻ സമ്മാനങ്ങൾ വിതരണം ചെയ്തു. ആലുവ താലൂക്ക് ലൈബ്രറി യൂണിയൻ അംഗം പി.ഐ. സമീരണൻ, കെ.എം. അബ്ദുൽ സമദ്, കുഞ്ഞുമോൻ, അബു താഹിർ, പി.ഇ. സുധാകരൻ, രഘുനാഥൻ നായർ, രശ്മി ബാലവേദി ഭാരവാഹികളായ പാർവ്വതി സുഭാഷ്, ഖദീജ സഹ്വാ, നിയ സുധാകരൻ എന്നിവർ പങ്കെടുത്തു.