
കോലഞ്ചേരി: അഖിലേന്ത്യാ കിസാൻ സഭയുടെ നേതൃത്വത്തിൽ കുന്നത്തുനാട് മണ്ഡലത്തിലെ കോലഞ്ചേരിയിൽ നടത്തിയ കരനെൽ കൃഷി കൊയ്ത്തുത്സവം എൽദോ എബ്രാഹം എം.എൽ.എ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് കെ.പി ഏലിയാസ് അദ്ധ്യക്ഷനായി. സി പി .ഐ മണ്ഡലം സെക്രട്ടറി എം.പി ജോസഫ് നേതാക്കളായ ജോർജ് കെ.ഐസക്,ജോളി കെ.പോൾ,ടി.ആർ വിശ്വപ്പൻ,പി.പി തമ്പി,മോളി സ്‌കറിയ,ധനൻ കെ. ചെട്ടിയാഞ്ചേരി,അജയൻ ഇടമന,എൻ.കെ വർഗീസ് നിശാന്ത് പത്മൻ,കെ.എ മത്തായി എൻ.കെ.മാത്യു തുടങ്ങിയവർ സംസാരിച്ചു.