കൊച്ചി: ഹൈക്കു കവിതകൾ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള വേരുകളുടെ രണ്ടാമത്തെ പുസ്തകം 'വേരുകൾ 2 ' നടി റിമ കല്ലിങ്കൽ പ്രകാശനം ചെയ്തു. 262 ഹൈക്കു കവികളുടെ രചനകളാണ് പുസ്തകത്തിൽ. ഇതാദ്യമായാണ് 250 ൽ അധികം എഴുത്തുകാരുടെ കവിതകൾ ഒരൊറ്റ പുസ്തകത്തിൽ അച്ചടിച്ച് വരുന്നത്. കുറഞ്ഞ വരികളിലും അതിനൊത്ത വരികളിലൂടെയും കാര്യം പറയുന്നതാണ് പേജിന്റെ രീതി. അരുൺ രാധാകൃഷ്ണനാണ് എഡിറ്റർ. ആകാശ് കിഴക്കേപുരക്കൽ, തപസ്യ ജയൻ, അഞ്ജലി ബാലൻ, എന്നിവരാണ് എഡിറ്റോറിയൽ അംഗങ്ങൾ. രൂപകൽപ്പന വേരുകളുടെ അഡ്മിൻ ശ്രീരാഗ് മുരളിയാണ്. യൂണിക്കോഡ് സെൽഫ് പബ്ലിഷിംഗ് കമ്പനിയാണ് പ്രസാധകർ.