കോലഞ്ചേരി: പാങ്കോട് ഗ്രാമീണ വായനശാലയിൽ ഗന്ധിജയന്തി ആഘോഷിച്ചു. ഗ്രന്ഥശാല സംഘം പഞ്ചായത്ത് നേതൃസമിതി കൺവീനർ എം.ഒ ജോണിന്റെ അദ്ധ്യക്ഷതയിൽ സർവ്വോദയ മണ്ഡലം സംസ്ഥാന സെക്രട്ടറി ടി.എം വർഗീസ് ധാർമ്മിക മൂല്യങ്ങൾ ഗാന്ധിജിയുടെ കണ്ണിലൂടെ എന്ന വിഷയത്തെ ആസ്പദമാക്കി പ്രഭാക്ഷണം നടത്തി.സെക്രട്ടറി ശ്രീകുമാർ കെ. ശിവരാമൻ സംസാരിച്ചു.