കോലഞ്ചേരി: പ്ലാവിൻ തൈകൾ നട്ട് ദേശീയ പ്രകൃതി പരിസ്ഥിതി പഠന കേന്ദ്രത്തിൽ ഗാന്ധി ജയന്തി വാരാചരണത്തിന് തുടക്കമായി. സംസ്ഥാന തലത്തിൽ 2021 ജനുവരി 30 വരെ 151 പ്ലാവിൻ തൈകൾ നടുന്നതിന്റെ ഭാഗമായാണ് പഴന്തോട്ടത്ത് പദ്ധതിക്ക് തുടക്കമിട്ടത്. ഐക്കരനാട് പഞ്ചായത്തംഗം ഷീജ അശോകനും കുന്നത്തുനാട് പഞ്ചായത്തംഗം എം.എൻ.കൃഷ്ണകുമാറും ചേർന്ന് പ്ലാവിൻ തൈകൾ നട്ട് പദ്ധതി ഉദ്ഘാടനം ചെയ്തു. ദേശീയ പരിസ്ഥിതി പഠനകേന്ദ്രം പ്രസിഡന്റ് വാഴക്കുളം ഭാസി അദ്ധ്യക്ഷനായി. ഫാ.കെ.എം എൽദോ,സുഭാഷ് ചന്ദ്രൻ, മാത്യു, സെൽവരാജ്, പി.കെ.അനിൽകുമാർ എന്നിവർ സംസാരിച്ചു.