bjp
ഏലൂർ നിവാസികളെ ടോൾ പിരിവിൽ നിന്നും ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ബി ജെ പി മുനിസിപ്പൽ കമ്മിറ്റിയുടെ പ്രതിഷേധം

കളമശേരി: ഏലൂർ നിവാസികൾക്ക് കണ്ടെയ്നർ റോഡിലെ ടോൾപിരിവ് ഒഴിവാക്കുമെന്ന് പ്രഖ്യാപിച്ച എൽ.ഡി.എഫ് നേതൃത്വത്തിലുള്ള മുനിസിപ്പൽ ഭരണസമിതി വാഗ്ദാനം നടപ്പാക്കാത്തതിൽ പ്രതിഷേധിച്ച് ബി.ജെ.പി ഏലൂർ മുനിസിപ്പൽ കമ്മിറ്റി നിൽപ്പ് സമരം നടത്തി. ടോൾ പിരിവിൽനിന്ന് ഒഴിവാക്കുന്നതിന് അപേക്ഷിച്ച ഓരോരുത്തർക്കും 25 രൂപ ചെലവായി. അപേക്ഷാഫോറം കോർട്ട് ഫീ സ്റ്റാമ്പ്, കരം അടച്ച രസീത് തുടങ്ങിയവ മുനിസിപ്പാലിറ്റിയിൽ കൊടുക്കണമായിരുന്നു. ഒരു വർഷമായിട്ടും ടോൾപിരിവിൽനിന്നും ഒഴിവാക്കിയിട്ടില്ല. ജനങ്ങളെ പറഞ്ഞുുപറ്റിച്ചതിന് ക്ഷമ പറയണം. ബി.ജെ.പി നേതാക്കളായ വി.വി. പ്രകാശൻ, എസ്. ഷാജി, കെ.ആർ.കെ. പ്രസാദ്, വിജയൻ വി.സി , എ.ഡി. ശിവൻകുട്ടി എന്നിവർ പങ്കെടുത്തു.