കൊച്ചി: വേൾഡ് ഫെഡറേഷൻ ഒഫ് ട്രേഡ് യൂണിയന്റെ 75- ാം വാർഷികം ആചരിച്ചു. എൻ. ജി. ഒ. യൂണിയൻ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം സി. എസ്. സുരേഷ്‌കുമാർ ഉദ്ഘാടനം ചെയ്തു. ഫെഡറേഷൻ ഒഫ് സ്റ്റേറ്റ് എംപ്ലോയീസ് ആൻഡ് ടീച്ചേഴ്‌സ് ഓർഗനൈസേഷന്റെ ആഭിമുഖ്യത്തിലായിരുന്നു വാർഷികാചരണം. ജില്ലാ സെക്രട്ടറി കെ.എ. അൻവർ, എൻ.ജി,ഒ. യൂണിയൻ ജില്ലാ ജോയിന്റ് സെക്രട്ടറി കെ.എസ്. ഷാനിൽ, സിറ്റി ഏരിയ പ്രസിഡന്റ് കെ.ഡി. ഷാലു, സിറ്റി ഏരിയ സെക്രട്ടറി സോബിൻ തോമസ്, കടവന്ത്ര ഏരിയ ട്രഷറർ കെ.കെ. ബിനിൽ എന്നിവർ പങ്കെടുത്തു.