അങ്കമാലി :നെടുമ്പാശേരി എയർ പോർട്ട് റോഡ് ഓട്ടോ സ്റ്റാൻഡിൽ ബി.എം.എസ്. യൂണിറ്റ് പ്രവർത്തിമാരംഭിച്ചു.ഓട്ടോ തൊഴിലാളി യൂണിയൻ (ബി.എം.എസ്) ജില്ലാ ജനറൽസെക്രട്ടറി വി.കെ അനിൽകുമാർ ഉദ്ഘാടനം ചെയ്തു. നെടുമ്പാശേരി പഞ്ചായത്ത് പ്രസിഡന്റ് കെ.എ. സുന്ദരൻ അദ്ധ്യക്ഷത വഹിച്ചു. അങ്കമാലി മേഖലാ സെക്രട്ടറി എം.പി. പ്രദീപ് കുമാർ,മേഖലാ ട്രഷറർ വി.ആർ.ബാബു, പഞ്ചായത്ത് സെക്രട്ടറി കെ.വി.രാമകൃഷ്ണൻ എന്നിവർ സംസാരിച്ചു.