പനങ്ങാട്: മാടവനയിലെ മാവേലി സ്റ്റോർ സൂപ്പർ മാർക്കറ്റാക്കി ഉയർത്തി പനങ്ങാട് സെബാൻപുരത്ത് പ്രവർത്തനമാരംഭിച്ചു.ചടങ്ങ് ഭക്ഷ്യമന്ത്രി തിലോത്തമൻ വീഡിയോ കോൺഫ്രൻസിലൂടെ ഉദ്ഘാടനം ചെയ്തു.എം.സ്വരാജ് എം.എൽ.എ, പഞ്ചായത്തു പ്രസിഡന്റ് സീതാ ചക്രപാണി, ഷെർലിജോർജ്ജ്, വി.എം.ഉണ്ണികൃഷ്ണൻ, കെ.എം.ദേവദാസ്, വി.ഒ.ജോണി വി.പി.പങ്കജാക്ഷൻ തുടങ്ങിയവർ സംബന്ധിച്ചു.