nda
ജി.സി.ഡി.എക്ക് മുന്നിൽ എൻ.ഡി.എ നടത്തിയ നില്പ് സമരം ബി.ജെ.പി സംസ്ഥാന സെക്രട്ടറി അഡ്വ. സിന്ധു മോൾ ഉദ്ഘാടനം ചെയ്യുന്നു

കൊച്ചി: കാൻസർ രോഗിയുടെ വീടിന്റെ സെപ്ടിക് ടാങ്ക് വരെ കച്ചവടമാക്കുന്ന ജി.സി.ഡി.എ ഭരണസമിതി പിരിച്ചുവിട്ട് സമഗ്ര അന്വേഷണം നടത്തണമെന്ന് ബി.ജെ.പി സംസ്ഥാന സെക്രട്ടറി അഡ്വ. സിന്ധുമോൾ ആവശ്യപ്പെട്ടു.

സി.ഐ.ടി.യു തൊഴിലാളിയും കാൻസർ രോഗിയുമായ പനമ്പിള്ളി നഗറിലെ സണ്ണിക്ക് നീതി ആവശ്യപ്പെട്ട് എൻ.ഡി.എ സംഘടിപ്പിച്ച നില്പുസമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബി.ഡി.ജെ.എസ് നിയോജക മണ്ഡലം ജനറൽ സെക്രട്ടറി സി. സതീശൻ അദ്ധ്യക്ഷത വഹിച്ചു. ബി.ജെ.പി മഹിളാമോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി പത്മജ എസ് മേനോൻ, മഹിളാസേന മണ്ഡലം പ്രസിഡന്റ് ധന്യ ഷാജി, ബി.ജെ.പി ജില്ലാ കമ്മിറ്റി അംഗം ബാബുരാജ് തച്ചേത്ത് തുടങ്ങിയവർ പ്രസംഗിച്ചു.

കൊറോണ മാനദണ്ഡങ്ങൾ പാലിച്ച് കടവന്ത്ര, പനമ്പിള്ളിനഗർ എന്നിവിടങ്ങളിൽ നടന്ന അനുഭാവ സമരങ്ങളിൽ ബി.ഡി.ജെ.എസ് ജില്ലാ സെക്രട്ടറി അഡ്വ. ശ്രീകുമാർ തട്ടാരത്ത്, ബി.ജെ.പി മണ്ഡലം ഭാരവാഹികളായ കെ.ആർ വേണുഗോപാൽ, പി.എം ബിജു, ഏരിയ ഭാരവാഹികളായ വിനോദ്കുമാർ, ജയൻ, ബി.ഡി.ജെ.എസ് ഏരിയാ ഭാരവാഹികളായ പി.ആർ. മനോഹരൻ, അനിൽകുമാർ, സജീവ്കുമാർ തുടങ്ങിയവർ നേതൃത്വം നൽകി.