അങ്കമാലി : ഹൈടെക് അഗനവാടി നിർമ്മിക്കാനായി ഫിസാറ്റ് എൻജിനീയറിംഗ് കോളേജ് ഏഴ് ലക്ഷം രൂപ മുടക്കി അഞ്ച് സെന്റ് ഭൂമി വാങ്ങി നൽകി. ഫിസാറ്റിന്റെ പ്രഥമ ചെയർമാൻ പി.വി.മാത്യുവിന്റെ സ്മരണാർഥമാണ് അഗനവാടി നിർമ്മിക്കുന്നത്. അംഗനവാടിയുടെ നിർമമാണോദ്ഘാടനം റോജി.എം ജോൺ എം.എൽ. എ നിർവ്വഹിച്ചു.എം.എൽ. എ ഫണ്ടിൽ നിന്നും 20 ലക്ഷം രൂപ മുടക്കിയാണ് അംഗനവാടി കെട്ടിടം നിർമ്മിക്കുന്നത്. ഗ്രാമപഞ്ചയാത്ത് പ്രസിഡന്റ് ജയാ രാധാകൃഷ്ണൻ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. ഫിസാറ്റ് ചെയർമാൻ അനിത .പി മുഖ്യ പ്രഭാഷണം നടത്തി . ചടങ്ങിൽ അങ്കമാലി ബ്ലോക്ക് പഞ്ചയാത്തു അംഗങ്ങളായ ടി എം വർഗീസ്, ഗ്രേസി റാഫേൽ, മൂക്കന്നൂർ ഗ്രാമ പഞ്ചായത്തു വൈസ് പ്രസിഡന്റ് ബിജു പാലാട്ടി, പഞ്ചയാത്തു അംഗങ്ങളായ സൂസമ്മ, മോളി വിൻസെന്റ്, എലിയാസ് കെ തര്യൻ, കെ വി വിപീഷ്, മൂക്കന്നൂർ സഹകരണ ബാങ്ക് പ്രസിഡന്റ് കെ പി ബേബി, ഐ സി ഡി എസ് സൂപ്പർവൈസർ, മോനിഷ തുടങ്ങിയവർ പങ്കെടുത്തു.