കൊച്ചി: കേരള ലേബർ മൂവ്‌മെന്റിന്റെ നേതൃത്വത്തിൽ അസംഘടിത തൊഴിലാളി സംഘടനകളുടെ ഏകോപന സമിതി സംഘടിപ്പിച്ച സംവാദം മുതിർന്ന തൊഴിലാളി സംഘാടകനും മുൻ പാർലമെന്റംഗവുമായ അഡ്വ തമ്പാൻ തോമസ് ഉദ്ഘാടനം ചെയ്തു. വർക്കേഴ്‌സ് ഇന്ത്യ ഫെഡറേഷൻ ദേശീയ പ്രസിഡന്റ് ജോയി ഗോതുരുത്ത്, സേവ ദേശീയസെക്രട്ടറി ഡോ. സോണിയ ജോർജ്, യു.ടി.എ ചെയർമാൻ ജോസഫ് ജൂഡ്, ജനറൽ കൺവീനർ ബാബു തണ്ണിക്കോട്, കെ.എ. എം വനിതാഫോറം പ്രസിഡന്റ് മോളി ജോബി തുടങ്ങിയവർ പ്രസംഗിച്ചു.