കിഴക്കമ്പലം:മനക്കകടവ് - നെല്ലാട് റോഡ് നിർമ്മാണത്തിലെ സർക്കാരിന്റെ അനാസ്ഥക്കെതിരെ യു.ഡി.എഫ് നേതൃത്വത്തിൽ നടത്തുന്ന സമരത്തിന്റെ രണ്ടാം ഘട്ടമായി സ്പീക്കപ്പ് ഫോർ റോഡ് സത്യഗ്രഹം ഇന്ന് നടക്കും. ഐരാപുരം മഴുവന്നൂർ ,പട്ടിമറ്റം മണ്ഡലം കമ്മറ്റികളുടെ നേതൃത്വത്തിലാണ് പരിപാടി. നെല്ലാട്, മംഗലത്തുനട,തട്ടാം മുഗൾ,വലമ്പൂർ,അത്താണി,പട്ടിമറ്റം തെക്കെകവല എന്നിവിടങ്ങളിൽ കൊവിഡ് പ്രോട്ടോകോൾ പാലിച്ചാണ് സമരമെന്ന് യു.ഡി.എഫ് ചെയർമാൻ സി.പി ജോയി അറിയിച്ചു.