കടയിരുപ്പ്: ഐക്കരനാട് കൃഷി ഓഫീസിൽ നെൽകൃഷി അനുകൂല്യത്തിനുള്ള അപേക്ഷ ഓൺലൈനായി നല്കണമെന്ന് സെക്രട്ടറി അറിയിച്ചു. കൃഷിഭവനിൽ നൽകുന്ന അപേക്ഷയിലും വിസ്തീർണ്ണം ഒന്നായിരിക്കണം. ബാങ്ക് അക്കൗണ്ട് നമ്പർ, ആധാർ നമ്പർ എന്നിവയും രേഖപ്പെടുത്തണം.