കൊച്ചി: ഹാഥ്‌രസ് സംഭവത്തിന്റെ പേരിൽ യു.പി സർക്കാരിനെതിരെ കോൺഗ്രസുൾപ്പെടെ കുപ്രചരണം നടത്തുന്നത് തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണെന്ന് ബി.ജെ.പി ജില്ലാ സെക്രട്ടറി സി.വി. സജിനി ആരോപിച്ചു. ഹാഥ്‌രസ് സംഭവം ദൗർഭാഗ്യകരമാണ്. യു.പിയിലെ ജാതീയത യോഗി സർക്കാരിന്റെ സൃഷ്ടിയല്ല. പതിറ്റാണ്ടുകളായി നിലനിൽക്കുന്ന ജാതീയ ഉച്ചനീചത്വം ഇല്ലാതാക്കാൻ കോൺഗ്രസ്, മായാവതി, അഖിലേഷ് യാദവ് സർക്കാരുകൾ ശ്രമിച്ചിട്ടില്ല.
യു.പിയിൽ സ്ത്രീ സുരക്ഷയ്ക്ക് നിരവധി ശ്രമങ്ങൾ നടത്തിയത് യോഗി ആദിത്യനാഥ് സർക്കാരാണ്. ഏറ്റവുമധികം സ്ത്രീ, ദളിത് പീഡനങ്ങൾ നടക്കുന്നത് കോൺഗ്രസ് ഭരിക്കുന്ന രാജസ്ഥാനിലാണ്. സ്ത്രീപീഡന കേസുകളിൽ ഏറ്റവും കൂടുതൽ പ്രതികൾ ശിക്ഷിക്കപ്പെടുന്നത് യു.പിയിലാണെന്നും സജിനി പ്രസ്താവനയിൽ പറഞ്ഞു.