തൃപ്പൂണിത്തുറ: ഉദയംപേരൂർ ആമേട സർപ്പക്ഷേത്രത്തിലെ ആയില്യം തൊഴൽ 12ന് നടക്കും. രാവിലെ ആറരമുതൽ വൈകിട്ട് ഏഴുവരെ കൊവിഡ് നിയന്ത്രണങ്ങൾ അനുസരിച്ചായിരിക്കും ഭക്തജനങ്ങൾക്ക് ക്ഷേത്രദർശനം. ആയില്യം ഇടിവഴിപാട് ഉണ്ടാകുകയില്ല. ഒരേസമയം 20 പേർക്കു മാത്രമേ പ്രവേശനം നൽകൂ. നാലമ്പലത്തിനുള്ളിൽ പ്രവേശനമില്ല. ദർശനത്തിനെത്തുന്നവർ മാസ്ക് ധരിക്കുകയും സാമൂഹ്യ അകലം പാലിക്കുകയും വേണം. പേരുവിവരങ്ങൾ രജിസ്റ്ററിൽ രേഖപ്പെടുത്തണം.