കാലടി :കാലടിയിൽ വ്യാജ ലോട്ടറി ടിക്കറ്റുകൾ നൽകി സമ്മാനത്തുക തട്ടിയെടുക്കുന്നു സംഘം സജീവം. നറുക്കടിച്ച ലോട്ടറി ടിക്കറ്റുകളുടെ വ്യാൻ നൽകി മുന്നോ നാലോ ലോട്ടറിയും എടുത്താണ് ഇവർ പണം തട്ടിയെടുക്കുന്നത്. വയോധികരെ കേന്ദ്രീകരിച്ചാണ് തട്ടിപ്പ്. വിലകൂടിയ കാറുകളിൽ കറങ്ങി നടന്നാണ് ഇവർ ആളുകളെ കണ്ടെത്തുന്നത്. കഴിഞ്ഞ ദിവസം കാലടി തോട്ടകം നെടുവേലി വീട്ടിൽ സൈമണിനെ1000 രൂപ സമ്മാനമടിച്ച മൂന്ന് ടിക്കറ്റുകൾ നൽകി 3090 രൂപയും , മഞ്ഞപ്ര മോഹൻ ചിയ്യാട്ടിലിനെ 200 രൂപയുടെ നാല് ടിക്കറ്റുകൾ നൽകി 920 രൂപയും തട്ടിയെടുത്തു. വ്യാജലോബികൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും ലോട്ടറിവില്പന കാലടിമേഖല യൂണിയൻ (സിഐടിയു) സെക്രട്ടറി എ വി പ്രകാശൻ ആവശ്യപ്പെട്ടു .