
കോതമംഗലം: കോതമംഗലം കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ നിന്നുള്ള ആദ്യ ബോണ്ട് സർവീസ് ആന്റണി ജോൺ എം എൽ എ ഉദ്ഘാടനം ചെയ്തു.കേട്ടയംം എം.ജി യൂണിവേഴ്സിറ്റിയിലേക്കാണ് സർവീസ്. രാവിലെ 8.30ന് കോതമംഗലത്ത് നിന്നും ആരംഭിച്ച് മുവാറ്റുപുഴ, കൂത്താട്ടുകുളം, ഏറ്റുമാനൂർ വഴി 9.45 ന് യൂണിവേഴ്സിറ്റിയിൽ എത്തിച്ചേരും. തിരികെ വൈകിട്ട് അഞ്ചിന് പുറപ്പെട്ട് 6.50 ന് കോതമംഗലത്ത് സർവീസ് അവസാനിപ്പിക്കും . കോതമംഗലം എ.ടി.ഒ പി.ഇ.രഞ്ജിത്,ഇൻസ്പെക്ടർമാരായ അനസ് ഇബ്രാഹിം, സണ്ണി പോൾ, അസിസ്റ്റന്റ് ഡിപ്പോ എൻജിനീയർ വി.പി റഷീദ് തുടങ്ങയവർ സംസാരിച്ചു.