തൃക്കാക്കര : കാർഷിക മേഖലയെ കോർപ്പറേറ്റുകൾക്ക് കൈമാറാനുള്ള നീക്കത്തെ ശക്തമായി ചെറുക്കുമെന്ന് കിസാൻ സഭ സംസ്ഥാന കൗൺസിൽ അംഗം കെ.എം. ദിനകരൻ പറഞ്ഞു. കേന്ദ്ര സർക്കാരിന്റെ കർഷകവിരുദ്ധ നിയമത്തിനെതിരെ അഖിലേന്ത്യാ കിസാൻസഭ തൃക്കാക്കര മണ്ഡലം കമ്മിറ്റി കാക്കനാട് സംഘടിപ്പിച്ച സത്യാഗ്രഹ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.മണ്ഡലം പ്രസിഡന്റ് ജയദേവൻ അദ്ധ്യക്ഷത വഹിച്ചു.
നേതാക്കളായ എ.പി. ഷാജി, സി.സി. സിദ്ധാർത്ഥൻ, എം.ജെ. ഡിക്സൻ, എം.എസ്. രാജു, പി.എ. നവാസ്, പി.വി. സന്തോഷ് എന്നിവർ സംസാരിച്ചു. ബാബു ,കെ.എക്സ്. സൈമൺ, ജിനോഷ്, നാസർ എന്നിവർ നേതൃത്വം നൽകി.