gandhi-award

പെരുമ്പാവൂർ: കേരള പ്രദേശ് ഗാന്ധിദർശൻ വേദി പെരുമ്പാവൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വിവിധ മേഖലകളിൽ സേവനം നടത്തിയ വ്യക്തികളെ ഗാന്ധി ജയന്തി ദിനത്തിൽ സുസേവന പുരസ്‌കാരം നൽകി ആദരിച്ചു. പെരുമ്പാവൂർ ട്രാഫിക് സബ് ഇൻസ്‌പെക്ടർ ടു.യു. സക്കീർഹുസൈൻ, ആരോഗ്യ പ്രവർത്തക കെ.എച്ച്. സക്കീന, കാരുണ്യ പ്രവർത്തകൻ പി.എം.എ. സലാം എന്നിവർക്ക് എൽദോസ് കുന്നപ്പിള്ളി എം.എൽ.എ. ഉപഹാരങ്ങൾ നൽകി. നിയോജക മണ്ഡലം ചെയർമാൻ ബിജോയ് വർഗീസ് അദ്ധ്യക്ഷത വഹിച്ചു. എം.പി. ജോർജ്, എം.എം. ഷാജഹാൻ, എൽദോ കെ. ചെറിയാൻ, പി.കെ. മുഹമ്മദ് കുഞ്ഞ്, ഷേഖ് ഹബീബ്, വിജീഷ് വിദ്യാധരൻ, അഫ്‌സൽ ഷേഖ് തുടങ്ങിയവർ പങ്കെടുത്തു.