അങ്കമാലി: മാള മെറ്റ്‌സ് ഗ്രൂപ്പ് ഒഫ് ഇൻസ്റ്റിട്യുഷൻസിന്റെ ആഭിമുഖ്യത്തിൽ പ്രമുഖ ഐ.ടി കമ്പനിയായ ഐ.ബി.എം ഇൻഡസ്ട്രി റെഡിനസ് എന്ന വിഷയത്തിൽ വെബിനാർ നടത്തി. മെറ്റ്‌സ് ഗ്രൂപ് ഓഫ് ഇൻസ്റ്റിട്യൂഷൻസ് ചെയർമാൻ ഡോ. ഷാജു ആന്റണി ആയിനിക്കൽ വെബിനാർ ഉദ്ഘാടനം ചെയ്തു. ഐ.ബി.എം കരിയർ എഡ്യൂക്കേഷൻ റീജിയണൽ മാനേജർ മധുസൂധന റാവു വെബിനാർ നയിച്ചു.ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഡാറ്റ സയൻസ്, ക്ലൗഡ് കമ്പ്യൂട്ടിംഗ്, സൈബർ സെക്യുരിറ്റി, ബ്ലോക്ക് ചെയിൻ, ഇന്റർനെറ്റ് ഒഫ് തിംഗ്‌സ് തുടങ്ങിയ നൂതന സാങ്കേതിക വിദ്യകളിൽ ആഡ്ഓൺ കോഴ്‌സുകളിലൂടെ പ്രൊഫഷണൽ വിദ്യാർത്ഥികൾ കൈവരിക്കേണ്ട നൈപുണ്യത്തെ കുറിച്ച് അദ്ദേഹം സംസാരിച്ചു.കേരളത്തിൽ ആദ്യമായി ഐ.ബി.എം സെന്റർ ഒഫ് എക്‌സെലെൻസ് മെറ്റ്‌സിൽ തുടങ്ങുന്നതിന്റെ ആദ്യപടിയായാണ് വെബിനാർ സംഘടിപ്പിച്ചത്. പ്രിൻസിപ്പൽമാരായ ഡോ. പി. സുരേഷ് വേണുഗോപാൽ, ഡോ. ഫോൻസി ഫ്രാൻസിസ് എന്നിവർ സന്നിഹിതരായിരുന്നു.