കിഴക്കമ്പലം: കുന്നത്തുനാട് പൊലീസ് സ്റ്റേഷനിലെ എസ്.ഐ മാരടക്കം മൂന്ന് പൊലീസ് ഉദ്യോഗസ്ഥർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇവരുമായി അടുത്ത് സമ്പർക്കമുള്ള ആറു പേർ ക്വാറന്റൈയിനിൽ പ്രവേശിച്ചു. സ്റ്റേഷൻ പ്രവർത്തനം തുടരും. വരും ദിവസങ്ങളിലെ സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷം മാത്രം തുടർക്കാര്യങ്ങൾ തീരുമാനിക്കുക. സ്റ്റേഷനിലെ കൂടുതൽ പേർക്ക് രോഗ ലക്ഷണങ്ങളുണ്ട്.