sandeep-nair

കൊച്ചി: നയതന്ത്രചാനൽ വഴിയുള്ള സ്വർണക്കടത്തുമായി ബന്ധപ്പെട്ട് എൻ.ഐ.എ രജിസ്റ്റർ ചെയ്ത കേസിൽ പ്രതിയായ സന്ദീപ് നായരുടെ രഹസ്യ മൊഴി ആലുവ മജിസ്ട്രേട്ട് കോടതി രേഖപ്പെടുത്തി. സന്ദീപ് നായരുടെ അപേക്ഷയിൽ എറണാകുളം സി. ജെ.എം കോടതി മൊഴി രേഖപ്പെടുത്താൻ ആലുവ മജിസ്ട്രേട്ട് എസ്. ശിവദാസിനെ ചുമതലപ്പെടുത്തിയിരുന്നു.

2.15 ന് കോടതിയിൽ ഹാജരാക്കി. നാലു മണിയോടെ വിയ്യൂർ ജയിലിലേക്ക് തിരിച്ചു കൊണ്ടുപോയി. മുഴുവൻ വിവരങ്ങളും തുറന്നു പറഞ്ഞു മാപ്പ് അപേക്ഷിക്കുന്നതിന്റെ ഭാഗമായാണ് രഹസ്യമൊഴി. ഇങ്ങനെ നൽകുന്ന വിവരങ്ങൾ കേസിൽ നിർണായകമാണെന്ന് കോടതിയും അന്വേഷണ സംഘവും പരിശോധിച്ച് വിലയിരുത്തിയാൽ മാപ്പു സാക്ഷിയാക്കും.

മറ്റു പ്രതികൾ ജാമ്യാപേക്ഷയുമായി വിചാരണക്കോടതിയിലും ഹൈക്കോടതിയിലും ഹർജി നൽകിയിരിക്കെ സന്ദീപിന്റെ വെളിപ്പെടുത്തലുകൾ നിർണായകമാവുമെന്ന ചിന്തയിലാണ് എൻ.ഐ.എ.