ഫോർട്ടുകൊച്ചി: ഫാത്തിമ്മ ഗേൾസ് ഹൈസ്കൂളിൽ എം.എൽ.എ ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച പാചകപ്പുരയുടെ ഉദ്ഘാടനം ജോൺ ഫെർണാണ്ടസ് എം.എൽ.എ നിർവഹിച്ചു. സ്കൂൾ മാനേജർ സി. സോഫിതോമസ്, പ്രധാനാദ്ധ്യാപിക സി. ജിജി, ആൽബർട്ട് ജേക്കബ് തുടങ്ങിയവർ സംബന്ധിച്ചു. 10 ലക്ഷം രൂപയാണ് നിർമ്മാണ ചെലവ്.