# പൊതുജനങ്ങൾക്ക് കർശന നിയന്ത്രണം
തൃക്കാക്കര: തൃക്കാക്കര നഗരസഭയിൽ എൻജിനിയർക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെത്തുടർന്ന് എൻജിനിയറിംഗ് വിഭാഗം വീണ്ടും അടച്ചു. തൃക്കാക്കര നഗരസഭയിലെ അസി.എസ്‌സിക്യുട്ടീവ് എൻജിനിയർക്കാണ് ഇന്നലെ ഇന്നലെ രോഗം സ്ഥിരീകരിച്ചത്. പ്രാഥമിക സമ്പർക്കപ്പട്ടികയിൽ ഉൾപ്പെടുന്ന ഓവർസിയർമാർ ഉൾപ്പടെ പതിനഞ്ച് ഉദ്യോഗസ്ഥർ ക്വാറന്റൈനിൽ പോയി.
കഴിഞ്ഞ വ്യാഴാഴ്ച എൻജിനിയറിംഗ് വിഭാഗത്തിലെ ഓവർസിയറിന് രോഗം സ്ഥിരീകരിച്ചിരുന്നു. തുടർന്ന് വെളളിയാഴ്ച ഈ വിഭാഗം അടച്ചിട്ടു. ശനി, ഞായർ അവധിക്കുശേഷം ഇന്നലെയാണ് എൻജിനിയറിംഗ് വിഭാഗം തുറന്നത്. എന്നാൽ അസി.എക്സിക്യുട്ടീവ് എൻജിനിയർക്ക് രോഗം സ്ഥിരീകരിച്ചതിനെത്തുടർന്ന് സെക്ഷൻ വീണ്ടും അടച്ചിടാൻ സെക്രട്ടറി നിർദേശിക്കുകയായിരുന്നു. വെളളിയാഴ്ച ജനറൽ വിഭാഗത്തിലെ ഉദ്യോഗസ്ഥനും രോഗം സ്ഥിരീകരിച്ചിരുന്നു. ഇതോടെ നഗരസഭയിൽ രണ്ടാഴ്ചക്കുളളിൽ കൊവിഡ് ബാധിക്കുന്ന ഉദ്യോഗസ്ഥരുടെ എണ്ണം മൂന്നായി. സമ്പർക്കത്തിലൂടെ കൊവിഡ് ബാധിതരുടെ എണ്ണം കൂടാനുള്ള സാദ്ധ്യത കണക്കിലെടുത്ത് നഗരസഭയിൽ പൊതുജനങ്ങൾക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തി.
# ഇന്നലെ മാത്രം തൃക്കാക്കരയിൽ കൊവിഡ് രോഗികൾ 35
ഇന്നലെ മാത്രം തൃക്കാക്കരയിൽ കൊവിഡ് രോഗികൾ 35 ആയി. ഏറ്റവുമധികം കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തത് ടിവി സെന്റർ, കരിമക്കാട് (5), മാവേലിപുരം (4 ), നവോദയ, ചിറ്റേത്തുകര,എന്നീ വാർഡുകളിൽ (3 ) ഇടച്ചിറ, കാക്കനാട്, സ്നേഹനിലയം (2വീതം), മരോട്ടിച്ചുവട്, ബി.എം നഗർ, ഒലിക്കുഴി, പാലച്ചുവട്, തോപ്പിൽ സൗത്ത്, കളത്തിക്കുഴി (1 ).
# കണ്ടെയ്‌ൻമെന്റ് സോണുകൾ
തൃക്കാക്കര നഗരസഭയിലെ ബി.എം നഗർ പൂർണമായും, തൃക്കാക്കര (ജഡ്ജിമുക്ക് ജംഗ്ഷൻ),ചിറ്റേത്തുകര ( ജുമാ മസ്ജിദ് ചിറ്റേത്തുകര റോഡ്), കുന്നത്തുചിറ (ഈച്ചമുക്ക് ജംഗ്ഷൻ മുതൽ സെന്റ് ജോസഫ് ചർച്ച്, തുതിയൂർ റോഡ്), കണ്ണങ്കേരി ( ഹാപ്പി ഹോംസ് നമ്പർ 05, ആദർശനഗർ റോഡ്), കുന്നേപ്പറമ്പ് വെസ്റ്റ് ( വി.ബി.കെ മൈന റോഡ്, മദ്രസ റോഡ് ), കാക്കനാട് ഹെൽത്ത് സെന്റർ ( ഹൗസ് നമ്പർ 815,കുഴിക്കാട്ടുമൂല റോഡ്,അത്താണി).